പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാനും ഒഡീഷ എഫ്.സിയും തമ്മിലുള്ള മത്സരം മാറ്റിവച്ചു.
ബഗാന്റെ ഒരു താരത്തിനു കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണു മത്സരം മാറ്റിയത്. കോവിഡ് പോസിറ്റീവായ താരത്തിന്റെ പേരു പുറത്തുവിട്ടില്ല. താരത്തെ ഏകാന്ത വാസത്തിലാക്കിയെന്ന് ഐ.എസ്.എല്‍. സംഘാടക സമിതി വ്യക്തമാക്കി.
മറ്റു താരങ്ങളും ഒഫീഷ്യല്‍സും കോവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് 7.30 മുതല്‍ നടക്കാനിരുന്ന മത്സരം പിന്നീട് നടത്തും.

