കാമധേനു കമ്മിഷന്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ബയോഗ്യാസ് പ്രോത്സാഹിപ്പിക്കാനുള്ള ഗോവര്‍ധന്‍ പദ്ധതിപ്രകാരം ചാണകം മൂല്യവത്താകുന്നതോടെ കറവ വറ്റിയ പശുക്കള്‍ കര്‍ഷകര്‍ക്കു ഭാരമല്ലാതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലുത്പാദനത്തില്‍ അടിസ്ഥാനസൗകര്യവികസനത്തിനു കാമധേനു കമ്മിഷന്‍ സ്ഥാപിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിപ്രകാരമുള്ള ധനസഹായത്തിന്റെ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഒരു ജില്ല, ഒരു ഉത്പന്നം” പോലുള്ള പദ്ധതികളിലൂടെ േദശീയ, രാജ്യാന്തരവിപണികള്‍ കര്‍ഷകര്‍ക്കു മുന്നില്‍ തുറക്കുന്നു. നമ്മുടെ കര്‍ഷകര്‍ക്കു നിസാരമായി ഉത്പാദിപ്പിക്കാവുന്ന പലതും ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ്. ഭക്ഷ്യയെണ്ണ ഒരു ഉദാഹരണമാണ്. ഭക്ഷ്യയെണ്ണയുടെ ഇറക്കുമതി കുറയ്ക്കാനാണു 11,000 കോടി രൂപ ബജറ്റില്‍ ദേശീയ പാംഓയില്‍ മിഷന്‍ ആവിഷ്‌കരിച്ചത്. കോവിഡ് മഹാമാരിക്കിടയിലും ഭക്ഷ്യധാന്യോത്പാദനം 300 ദശലക്ഷം ടണ്ണിലെത്തി. പച്ചക്കറി, പുഷ്പകൃഷി ഉത്പാദനം 330 ദശലക്ഷം ടണ്ണായി. 6-7 വര്‍ഷത്തിനിടെ പാലുത്പാദനത്തില്‍ 45% വര്‍ധനയുണ്ടായി. വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം ഒരുലക്ഷം കോടി രൂപ വിതരണം ചെയ്തു. വിള അവശിഷ്ടങ്ങളില്‍നിന്നു െജെവ ഇന്ധനം ഉത്പാദിപ്പിക്കുന്ന നൂറുകണക്കിനു യൂണിറ്റുകള്‍ സ്ഥാപിച്ചു. ഏഴുവര്‍ഷം കൊണ്ട് എതനോള്‍ ഉത്പാദനം 40 േകാടി ലിറ്ററില്‍നിന്ന് 340 കോടി ലിറ്ററായി ഉയര്‍ന്നുവെന്നും മോദി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →