തിരുവനന്തപുരം ∙ ഡ്രൈവിങ്ങ് ലൈസൻസിനു വേണ്ടി ഹാജരാക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആയുർവേദ ബിരുദമുമുള്ള റജിസ്റ്റേഡ് ഡോക്ടര്‍മാര്‍ക്കും അനുമതി നല്‍കി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടർമാരുടെയും ആയുർവേദത്തിൽ ബിരുദാനന്തരബിരുദമുള്ളവരുടെയും മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുളളു.
മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ബിഎഎംഎസ് ഡോക്ടർമാർക്ക് എംബിബിഎസ് ഡോക്ടർമാരുടേതിനു തുല്യമായ യോഗ്യതയുണ്ടെന്നു ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് മന്ത്രി പറഞ്ഞു.