ജികെ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമ-സീരിയൽ നടൻ ജികെ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ളയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് ആൻറ് വൈറ്റ് ചലച്ചിത്രങ്ങൾ മുതൽ ടെലിവിഷൻ സീരിയലുകൾ വരെ വ്യാപിച്ച് നിൽക്കുന്നതാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →