റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട്ടില്‍ കനത്ത മഴ; വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം

December 31, 2021 - 4:14 pm

ചെന്നൈ: ചെന്നൈയെ ദുരിതത്തിലാക്കി കനത്ത മഴയും വെള്ളപ്പൊക്കവും. മഴയെ തുടര്‍ന്നുണ്ടായ വൈദ്യുതാഘാതത്തില്‍ രണ്ട് സ്ത്രീകളും ഒരാണ്‍കുട്ടിയും മരിച്ചെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. സമീപകാലത്തd ചെന്നൈ കണ്ട ഏറ്റവും വലിയ മഴയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ചെന്നെയിലെ ഫ്‌ളഡ് കണ്‍ട്രോള്‍ റും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചിങ്കലേപേട്ട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ സ്‌കൂളുകളും, കോളേജുകളും അത്യാവശ്യമായി പ്രവര്‍ത്തിക്കേണ്ടതില്ലാത്ത മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *