ഒമിക്രോണ്‍: ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 144ാം വകുപ്പും പ്രാദേശിക നിയന്ത്രണവും പരിഗണിക്കാം- കേന്ദ്ര ആഭ്യന്തര സെക്രട്ടറി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

പുതുവത്സരാഘോഷങ്ങളില്‍ ജാഗ്രത െകെവിടരുതെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ ആവശ്യമെങ്കില്‍ 144ാം വകുപ്പ് അനുസരിച്ചുള്ള നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. രാജ്യത്ത് പ്രതിദിന ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത് ഇന്നലെയാണ്, 156. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 578 ആയി ഉയര്‍ന്നു. ഇതില്‍ 151 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →