ലക്നൗ: ബി.ജെ.പി. നേതാക്കളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അയോധ്യാ ഭൂമി കുംഭകോണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.വിഷയം സമഗ്രമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടുവെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സേഗാള്‍ പറഞ്ഞു. അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി ബി.ജെ.പി. നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വാങ്ങിക്കൂട്ടി എന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ബി.ജെ.പി. നേതാക്കളുള്‍പ്പെട്ട അയോധ്യ ഭൂമി കുംഭകോണം: അന്വേഷണം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍
