റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: ജൈവ പച്ചക്കറി കൃഷി പദ്ധതി “കരുതൽ – 2022” ജില്ലാതല ഉദ്ഘാടനം

December 22, 2021 - 4:25 pm

കോതമംഗലം : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ(കെ എസ് ഇ എസ് എ) നേതൃത്വത്തിൽ ജില്ലയിലെ എക്സൈസ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ജൈവ പച്ചക്കറി കൃഷി “കരുതൽ – 2022” പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോതമംഗലത്ത് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. കെ എസ് ഇ എസ് എ പ്രസിഡന്റ് പി ജി അനൂപ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷൻ അനിൽ കെ കെ വിത്തുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. കെ എസ് ഇ എസ് എ സംസ്ഥാന കമ്മിറ്റി അംഗം കെ കെ രമേശൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് ആശംസകളർപ്പിച്ച് സംസാരിച്ചു. കെ എസ് ഇ എസ് എ എറണാകുളം സെക്രട്ടറി എം ആർ രാജേഷ് സ്വാഗതവും ട്രഷറാർ ബിബിൻ ബോസ് കൃതജ്ഞതയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *