റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗം 21/12/21 ചൊവ്വാഴ്ചത്തേക്ക് മാറ്റി

December 20, 2021 - 11:19 am

ആലപ്പുഴ: ആലപ്പുഴയിൽ കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗം 21/12/21 ചൊവ്വാഴ്ചത്തേക്ക് മാറ്റി. കൂടിയാലോചനയില്ലാതെയാണ് യോഗം വിളിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് നടത്താനിരുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. രൺജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ നേരത്താണ് കളക്ടർ യോഗം വിളിച്ചതെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം.

ചൊവ്വാഴ്ച നാല് മണിക്ക് യോഗം ചേരും. എല്ലാവരും പങ്കെടുക്കണമെന്നുള്ളതുകൊണ്ടാണ് യോഗം മാറ്റിയതെന്ന് ജില്ലാ കലക്ടർ എ അലക്‌സാണ്ടർ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എം പി, എംഎൽഎമാരുടെയും ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം നടക്കും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *