ചെന്നൈ : സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് ശ്രീലങ്കന്‍ തീരത്തു നിന്ന് 29 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം തമിഴ്നാട് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ആറുബോട്ടുകളും കസ്റ്റഡിയിലെടുത്തു.
2021 ഡിസംബര്‍ 19ന് രാവിലെ രാമേശ്വരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് ശ്രീലങ്കന്‍ സേനയുടെ പിടിയിലായത്. കച്ചിത്തീവ് നെടുണ്ടിവിന് സമീപം ഇവര്‍ മീന്‍ പിടിക്കുനന്തിനിടെയാണ് അറസ്റ്റുണ്ടായത്. സമുദ്രാതിര്‍ത്തി കടന്ന് അനധികൃത മത്സ്യ ബന്ധനം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കതിരെ ചമുത്തിയിരിക്കുന്നത്. കൂടുതല്‍ അന്വെഷണത്തിനായി ഇവരെ നാവിക ബെയ്സിലേക്ക് കൊണ്ടുപോയി. പിടിയിലായവരെ കങ്കസന്തുറെ ക്യാമ്പിലേക്ക് കൊണ്ടുപോകുമോ അതോ അന്വെഷണത്തിന് ശേഷം നാട്ടിലേക്ക് അയക്കുമോ എന്ന് വ്യക്തമായിട്ടില്ലെന്ന് നാവിക സേനാവൃത്തങ്ങള്‍ അറിയിച്ചു.

