ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡല്‍ഹി: ബിജെപിയെ നേരിടാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ (പി ബി). കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വമാണെന്നും ബിജെപിയെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും പിബി യോഗം വിലയിരുത്തി.

പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെ മാത്രമേ ബി ജെ പിയെ നേരിടാന്‍ സാധിക്കൂ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഏറെ വിവാദമായ ജയ്പൂര്‍ പ്രസംഗം പി ബി ചര്‍ച്ച ചെയ്തു. നിലവിലുള്ളത് ഹിന്ദുത്വ സര്‍ക്കാറാണെന്നും ഇന്ത്യ ഹിന്ദു രാജ്യമാകണമെന്നും അത് കോണ്‍ഗ്രസിലൂടെയാണ് സാധ്യമാകുകയെന്നും രാഹുല്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ മുസ്ലിംകളുടെതും ഇന്ത്യ ഹിന്ദുക്കളുടെതുമെന്ന സംഘ്പരിവാര്‍ കാലങ്ങളായി പ്രചരിപ്പിക്കുന്നതാണ് രാഹുലും ഏറ്റുപിടിച്ചതെന്നാണ് പൊതു വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →