ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്ന സുപ്രിംകോടതി ഉത്തരവിനെ സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷന്‍ നിയമവിദഗ്ദ്ധരുമായി കൂടിയാലോചന ആരംഭിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന് സ്വീകരിക്കേണ്ട തുടര്‍ നടപടികളെ കുറിച്ചാണ് ജലകമ്മീഷന്‍ ചര്‍ച്ചകള്‍ നടത്തുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മേല്‍നോട്ട സമിതിയുടെ അനുമതിയോടെ മാത്രമേ വെള്ളം തുറന്ന് വിടാവു എന്നാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും, സി ടി രവികുമാറും അടങ്ങിയ സുപ്രിംകോടതി ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം നിയന്ത്രിക്കുന്നതിനുള്ള അധികാരം മേല്‍നോട്ട സമിതിക്ക് ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഈ നിലപാട് വ്യക്തതയോടെ ഉറപ്പിക്കുകയായിരുന്നു.
മുല്ലപ്പെരിയാര്‍: കേന്ദ്ര ജലകമ്മീഷന്‍ നിയമവിദഗ്ദ്ധരുമായി കൂടിയാലോചന ആരംഭിച്ചു.
