തലയ്ക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിഎല്‍എഫ് നേതാവിനെ സുരക്ഷാസേന വധിച്ചു

സിങ്ഭും: ജാര്‍ഖണ്ഡിലെ സിങ്ഭും ജില്ലയില്‍ പീപ്പില്‍സ് ലിബറേഷന്‍ ഫ്രണ്ട് നേതാവിനെ സുരക്ഷാസേന വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടയാള്‍ മാന്‍ഗാര ലുഗുന്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ജാര്‍ഖണ്ഡ് പോലിസ് അറിയിച്ചു. ഇയാള്‍ക്കെതിരേ പോലിസ് 2 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 33 കേസുകള്‍ ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. മന്‍ഗാര ലുഗുന്‍ സംഘത്തിന്റെ നീക്കത്തെക്കുറിച്ച് പോലിസിന് ലഭിച്ച ചില സൂചനകളെത്തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. ജില്ലാ പോലിസിനൊപ്പം സിആര്‍പിഎഫും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നു. ഓപറേഷനിടയില്‍ ലിബറേഷന്‍ അംഗങ്ങള്‍ വെടിയുതിര്‍ത്തതായും പോലിസ് പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്ന് ഒരു എകെ 47ഉം തിരകളും മറ്റ് വസ്തുക്കളും ലഭിച്ചു.

Share
അഭിപ്രായം എഴുതാം