ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ പടരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 41 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 20 കേസുകളും മഹാരാഷ്ട്രയിലാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ ഗുജറാത്തില്‍നിന്നുള്ള 42 കാരനാണ് ഇന്നലെ അവസാവനമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുവരെ ആറ് സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര (20), രാജസ്ഥാന് (9), കര്‍ണാടക (3), ഗുജറാത്ത് (4), കേരളം (1), ആന്ധ്രാപ്രദേശ് (1) കൂടാതെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹി (2), ചണ്ഡീഗഡ് (1) എന്നിങ്ങനെയാണ് ഒമിക്രോണ്‍ കണക്കുകള്‍.
രാജ്യത്ത് 41 ഒമിക്രോണ്‍ കേസുകള്‍: 20 കേസുകളും മഹാരാഷ്ട്രയില്‍
