ബാങ്കല്ല സഹകരണ സൊസൈറ്റികള്‍: കേരളത്തിന്റെ ആവശ്യം തള്ളി ധനമന്ത്രാലയം

ന്യൂഡല്‍ഹി: സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിന്റെ ആവശ്യം ആര്‍.ബി.ഐ തള്ളി. ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടത് ആര്‍.ബി.ഐയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ 29ന് ഈ നിയമം നിലവില്‍വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →