റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാദ ചോദ്യം: മുഴുവന്‍ മാര്‍ക്കും നല്‍കി പ്രശ്‌നം ഒഴിവാക്കാന്‍ സിബിഎസ്ഇ

December 13, 2021 - 5:13 pm

ന്യൂഡല്‍ഹി: സ്ത്രീ – പുരുഷ തുല്യത സംബന്ധിച്ച പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ വിവാദ ചോദ്യം ഒഴിവാക്കി സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത ചോദ്യത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. സ്ത്രീ – പുരുഷ തുല്യത കുടുംബങ്ങളില്‍ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണമാണ് സമൂഹത്തിലും കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന തരത്തില്‍ കാര്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സ്ത്രീ – പുരുഷ തുല്യതയാണ് രക്ഷിതാക്കള്‍ക്ക് കൗമാരക്കാരില്‍ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പര്‍ ചൂണ്ടിക്കാട്ടുന്നത്. ചോദ്യപ്പേപ്പറിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ലോക്സഭയിലും വിഷയം ഉന്നയിച്ചു. ചോദ്യപേപ്പറിലെ വിവാദ പരാമര്‍ശത്തില്‍ സി.ബി.എസ്.ഇ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *