റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ മരണം : ആശ്രിതര്‍ക്കുളള ധനസഹായ വിതരണം ആരംഭിച്ചു.

December 8, 2021 - 10:18 am

തിരുവനന്തപുരം ; കോവിഡ്‌ മരണങ്ങളില്‍ ആശ്രിതര്‍ക്കുളള ധനസഹായവിതരണം ആരംഭിച്ചു. നേരിട്ട്‌ ബാങ്ക്‌ അക്കൗണ്ടുകള്‍വഴിയാണ്‌ തുക നല്‍കുന്നത്‌. മരിച്ചവരുടെ അടുത്ത ബന്ധു നല്‍കുന്ന അപേക്ഷയില്‍ പരിശോധന നടത്തി വില്ലേജ്‌ ഓപീസര്‍ ജില്ലാ ദുരന്ദ നിവാരണ അതോരിറ്റിക്ക്‌ റിപ്പോര്‍ട്ട് കൈമാറും. ദുരന്ത നിവാരണ അതോരിറ്റിയാണ്‌ അന്തിമ അംഗീകാരം നല്‍കുന്നത്‌.

മരിച്ചത്‌ ഭാര്യയാണെങ്കില്‍ ഭര്‍ത്താവിനും, ഭര്‍ത്താവാണെങ്കില്‍ ഭാര്യക്കുമാണ്‌ ധനസഹായം അനുവദിക്കുന്നത്‌. മാതാപിതാക്കള്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചാല്‍ മക്കള്‍ക്ക്‌ ധനസഹായം തുല്യമായി വീതിച്ചുനല്‍കും .മരിച്ചയാള്‍ വിവാഹിതനല്ലെങ്കില്‍ മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ക്കാണ്‌ ധനസഹായം തുല്യമായി വീതിച്ചുനല്‍ല്‍കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *