തിരുവനന്തപുരം: ഗുരുതര രോഗം ബാധിച്ച സഹകരണസംഘം അംഗങ്ങൾക്ക് ചികിത്സാസഹായം നൽകുന്ന സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.11,060 പേർക്ക് പ്രയോജനം കിട്ടും.അപേക്ഷകൾ മുഴുവൻ തീർപ്പാക്കി.നേരത്തെ,11,194 പേർക്ക് 23.94കോടി രൂപ അനുവദിച്ചിരുന്നു.
അർബുദം,വൃക്കരോഗം,കരൾരോഗം,പക്ഷാഘാതം,അപകടത്തിൽ കിടപ്പിലായവർ, എച്ച്.ഐ.വി. ഗുരുതര ശസ്ത്രക്രിയയ്ക്ക് വിധേയരായവർ മാതാപിതാക്കൾ മരിച്ചു പോയതോടെ ബാദ്ധ്യത പേറേണ്ടിവരുന്ന കുട്ടികൾ എന്നിവർക്കാണ് സഹായം നൽകുന്നത്