പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ അയൽക്കാരനെതിരെ പോലീസ് കേസെടുത്തു.

കൊച്ചി: എറണാകുളം നായരമ്പലത്ത് യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിന് പങ്കുളളതായി യുവതിയുടെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് സിന്ധു എന്ന യുവതി പൊള്ളലേറ്റ് മരിച്ചത്.

പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് തന്നെ ശല്യപ്പെടുത്തിയിരുന്ന യുവാവിന്റെ പേര് സിന്ധു പറഞ്ഞ സാഹചര്യത്തിലാണ് കുടുംബത്തിന്റെ പരാതി. യുവാവ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. പൊള്ളലേറ്റ സിന്ധുവിന്റെ മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →