മുൻ പ്രിൻസിപ്പൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി

കണ്ണൂർ: മുൻ പ്രിൻസിപ്പൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി യുവതിയുടെ പരാതി .തലശ്ശേരി ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പളായിരുന്ന എ. രവീന്ദ്രനെതിരെയാണ് പീഡന ആരോപണവുമായി അക്കാദമിയിലെ ജീവനക്കാരിയെത്തിയത്. പല തവണ തന്നെ ഒറ്റയ്ക്ക് ഓഫീസ് റൂമിലേക്ക് വിളിച്ച് വരുത്തിയെന്നും മോശം രീതിയിലുള്ള മെസേജുകൾ അയച്ചെന്നും യുവതി പൊലീസിൽ പരാതി നൽകി.

എന്നാൽ ആരോപണങ്ങൾ നിഷേധിക്കുകയാണ് രവീന്ദ്രൻ. തലശ്ശേരി സ്‌കൂൾ ഓഫ് ആർട്‌സിൽ പ്രധാനാധ്യാപകനായി രവീന്ദ്രൻ ചുമതലയേൽക്കുന്നത് 2020ലാണ്. ഓഫീസ് ജോലികളിൽ സഹായിക്കാനായി നിയമിതയായ തന്നോട് പ്രധാനാദ്ധ്യാപകൻ പല തവണ മോശം രീതിയിൽ പെരുമാറിയെന്നാണ് യുവതിയുടെ പരാതി.മൊബൈലിലേക്ക് പല തവണ ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചെന്നും അധ്യാപകൻ പറഞ്ഞത് പോലെ പെരുമാറാത്തതിനാൽ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

പ്രധാനാദ്ധ്യാപകനെ കുറിച്ച് മാനേജ്‌മെന്റിന് പരാതി നൽകിയെങ്കിലും അവർ നടപടി എടുത്തില്ല. 2021 ജൂണിൽ തന്നെ കാരണം കൂടാതെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടെന്നും യുവതി പറയുന്നു. എന്നാൽ ആരോപണം പൂർണമായി നിഷേധിക്കുകയാണ് മുൻ പ്രിൻസിപ്പൾ രവീന്ദ്രൻ. തനിക്ക് ഇങ്ങോട്ട് അയച്ച മെസേജുകൾക്ക് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും. യുവതിക്ക് തന്നോട് വ്യക്തിവൈര്യാഗ്യമാണെന്നും രവീന്ദ്രൻ പറഞ്ഞു. നാലു മാസം മുൻപ് രവീന്ദ്രനും സ്ഥാപനത്തിൽ നിന്ന് രാജിവച്ചു. യുവതിയുടെ പരാതിയിൽ ചക്കരക്കൽ പൊലീസ് വിശദ അന്വേഷം ആരംഭിച്ചു

Share
അഭിപ്രായം എഴുതാം