നാഗാലാന്‍ഡില്‍ സംഘര്‍ഷം തുടരുന്നു: തൃണമൂല്‍ നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കും

കൊഹിമ: നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം തുടരുന്നു. വെടിവെപ്പുണ്ടായ മോണ്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് എസ്എംഎസ് സേവനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു.

സുസ്മിത ദേബ് എംപിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്ഗ്രസ് സംഘം ഇന്ന് സംഘര്‍ഷ മേഖല സന്ദര്‍ശിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിന്തുണ അറിയിക്കും. മോണ്‍ ജില്ല ആസ്ഥാനത്തെ അസം റൈഫിള്‍സ് ക്യാമ്പ് ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പ് നടത്തിയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസമായി നടന്ന സംഘര്‍ഷങ്ങളില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. കേസ് ഏറ്റെടുത്ത നാഗാലാന്‍ഡ് പൊലീസിന്റെ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം