നാഗാലാന്‍ഡില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും: മുഖ്യമന്ത്രി പങ്കെടുക്കും

കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ചടങ്ങില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അടക്കമുള്ളവര്‍ പങ്കെടുക്കും. സംഭവത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. കൂടാതെ വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ അഞ്ചംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുകയും ചെയ്തു.കൂടാതെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കൊഹിമയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം