കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു.

കാസർകോട്: പരപ്പ കോളിയാറിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇടിമിന്നലിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം. അപകടത്തില്‍ കത്തുണ്ടി സ്വദേശി രമേശനാണ് മരിച്ചത്. . പനയാർക്കുന്ന് സ്വദേശി പ്രഭാകരൻ. ക്വാളിയാർ സ്വദേശി രമ എന്നിവർക്കാണ് പരിക്കേറ്റത്.

2021 നവംബർ 30ന് വൈകുന്നേരം നാലരയോടെ, നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടമുണ്ടായത്. വെടിമരുന്ന് നിറച്ചുവച്ച കരിങ്കൽ കുഴി ഇടിമിന്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →