ഒമിക്രോണ്‍ കൊവിഡ് വകഭേദം ബെല്‍ജിയത്തിലും കണ്ടെത്തി

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ കൊവിഡ് വകഭേദം ലോകത്തെ ഭീതിയിലാക്കി യൂറോപ്പിലും കണ്ടെത്തി. ബെല്‍ജിയത്തിലാണ് ആദ്യ വകഭേദം വന്ന വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈജിപ്റ്റില്‍ നിന്നെത്തിയ യാത്രക്കാരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഏറെ അപകടകാരിയായ കൊവിഡ് വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. യുകെ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ജപ്പാന്‍,സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേരും.വ്യാപനശേഷിയും തീവ്രതയും കൂടിയതാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 77 പേരിലാണ് ഇതുവരെ അവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →