പത്തിലേറെ ജനിതകമാറ്റവുമായി ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം

ജനീവ: പത്തിലേറെ ജനിതകമാറ്റവുമായി ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ബി.1.1.529 എന്നാണു പുതിയ വകഭേദത്തിനു നല്‍കിയ പേര്. ഡെല്‍റ്റാ വകഭേദത്തേക്കാള്‍ മാറ്റംവന്ന െവെറസാണു പരക്കുന്നതെന്നു വൈറോളജിസ്റ്റായ ടുലിയോ ഡി ഒലിവേര അറിയിച്ചു.ദക്ഷിണാഫ്രിക്ക മുതല്‍ ബോട്സ്വാനവരെയുള്ള രാജ്യങ്ങളില്‍ പുതിയ ഇനം കൊറോണെവെറസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഹോങ്കോങ്ങില്‍നിന്നെത്തിയ വിനോദസഞ്ചാരികളെയും രോഗം ബാധിച്ചു.കഴിഞ്ഞ ദിവസം 1,200 പേര്‍ക്കാണ് ഈ വൈറസ് ബാധിച്ചതെന്നു ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ജോ ഫാല അറിയിച്ചു.
ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ചു 10 ജനിതവ്യതിയനമാണു പുതിയ വൈറസില്‍ കണ്ടെത്തിയിട്ടുള്ളത്. പകര്‍ച്ചാ നിരക്കിലും വര്‍ധനയുണ്ട്.പുതിയ വൈറസ് വകഭേദത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ലോകാരോഗ്യ സംഘടനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.

ബി.1.1529 എന്നുപേരിട്ടിരിക്കുന്ന വകഭേദം അസാധാരണമാംവിധം നിരവധി ജനിതകമാറ്റങ്ങള്‍ സംഭവിച്ചതാണെന്നു യു.സി.എല്‍. ജനിറ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫ്രാന്‍കോയിസ് ബല്ലൂക്സ് പറഞ്ഞു. ലഭ്യമായ വിവരങ്ങള്‍ കുറവാണെങ്കിലും പുതിയ വകഭേദത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കാന്‍ ശ്രമം തുടരുകയാണെന്നു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡീസീസസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →