കൊച്ചി : ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്കത്തിൽ ഇരു വിഭാഗവും യേശുവിനെ മറന്നു പ്രവർത്തിക്കുന്നതായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. കോടതി മാത്രമാണ് യേശുവിനെ കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തർക്കം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കില്ലെന്നു മുന്നറിയിപ്പ് നൽകിയ ഹൈക്കോടതി പള്ളികൾ തുറക്കാനും, തെരഞ്ഞെടുപ്പ് നടത്താനും ഉത്തരവിടുകയായിരുന്നു
പൂട്ടിക്കിടക്കുന്ന പുതൃക്ക, ഓണക്കൂർ പള്ളികൾ തുറക്കാനും ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാനും ഹൈക്കോടതി ഉത്തരവിട്ടു. 1934 ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് സഭാ വികാരിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്താനും നിർദേശം നൽകിയിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന കോലഞ്ചേരി പുതൃക്ക, ഓണക്കൂർ പള്ളികൾ തുറന്ന് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാനും ഈ പള്ളികളിൽ 1934 ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് സഭാ വികാരിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്താനുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കാരക്കാട് പള്ളിയിലും തെരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശമുണ്ട്. വികാരിയെക്കൂടാതെ ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് കഴിയും വരെ പളളിയുടെ മേൽനോട്ടച്ചുമതല വഹിക്കണം. ഓർത്തഡോക്‌സ് യാക്കോബായ പള്ളിത്തർക്കം അവസാനിപ്പിക്കാൻ ഇനിയും വൈകരുതെന്ന് ഉത്തരവ് പ്രസ്താവിക്കവെ ഹൈക്കോടതി വ്യക്തമാക്കി.

