ബൈക്കപകടത്തിൽ യുവാവും ബന്ധുവായ സ്ത്രീയും മരിച്ചു

കോട്ടയം: ബൈക്ക് തെന്നിമറിഞ്ഞ് പിക്കപ് ലോറിയുടെ അടിയിൽപെട്ട് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു. ഏറ്റുമാനൂർ–പൂഞ്ഞാർ സംസ്ഥാന പാതയിൽ കിസ്മത് പടി ജംഗ്ഷനു സമീപം 2021 നവംബര്‍ 23 ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവും ബന്ധുവായ സ്ത്രീയുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

കനത്ത മഴയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും ഇതുവഴി എത്തിയ വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവാവിന്‍റെ മരണം സംഭവിച്ചിരുന്നു. അൽപസമയത്തിന് ശേഷം സ്ത്രീയും മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →