ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ വച്ച് നടത്തുന്ന നേഴ്സുമാര്ക്കായുളള (ബി.സി.സി.പി.എന്‍) ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നേഴ്സിംഗിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേരളാ നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉളള എം.എസ്.സി നേഴ്സിംഗ്/ ബി.എസ്.സി നേഴ്സിംഗ്/ജനറല്‍ നേഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒന്നര മാസമാണ് കോഴ്സ് ദൈര്‍ഘ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 27. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രെയിനിംഗ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ -9946928210



