ന്യൂഡല്‍ഹി : അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് (അസാപ്) കേന്ദ്ര സഹായം തേടിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര് ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍. ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന ബജറ്റില്‍ അനുവദിച്ച 2.3ശതമാനം എന്നത് 5 ശതമാനമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുളളതായും മന്ത്രിബിന്ദു പറഞ്ഞു. ആമസോണ്‍ വെബ് സര്‍വീസുമായി ബന്ധപ്പെട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ,കീല്ഡ് കമ്പ്യൂട്ടറിംഗ്, സൈബര്‍ സെക്യൂരിറ്റി കോഴ്സുകള്‍ക്ക് കേന്ദ്ര സഹായം തേടി.
പോളിടെക്നിക്കുകളോട് ചേര്‍ന്നുളള കമ്യൂണിറ്റി കോളേജുകളില്‍ വിദ്യാര്ത്ഥികള്ക്കുപുുറമേ ബഹുജനങ്ങള്‍ക്കും പരിശീലനം നല്കുന്ന പരിപാടി നിലച്ച കാര്യം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. പുനരാരംഭിക്കാനുളള നടപാടിക്ക് സരഹായം തേടിയ മന്ത്രി ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. യുജിസി ശമ്പള പരിഷ്ക്കരണത്തിന്റെ കുടിശികയായ 1061 കോടി രൂപ കിട്ടാന്‍ നിവേദനം നല്‍കും.
കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് തയ്യാറാക്കുന്ന വയോജന പുനരധിവാസ പദ്ധതിക്കും സഹായം അഭ്യര്‍ത്ഥിക്കും. ഐഎസിടിഇ ചെയര്‍മാനെ കണ്ട് വിദ്യാര്‍ത്ഥി അദ്ധ്യാപക അനുപാതത്തില്‍ വ്യത്യാസം വരുത്താന്‍ ആവശ്യപ്പെടും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള മാര്‍ഗ നിര്‍ദ്ദശങ്ങളില്‍ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ വച്ച് ഭേദഗതികള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെടും .
2021 മെയ് 21 ന് പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസം പിന്നിടുന്ന വേളയില്‍ കേരള ഹൗസില്‍ കേക്കുമുറിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയായിരുന്നു ബിന്ദുവിന്റെ വാര്‍ത്താ സമ്മേളനം.

