കാസർകോട് ഗവൺമെന്റ് കോളജിൽ പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് പ്രതിഷേധം

കാസർകോട്: കാസർകോട് ഗവൺമെന്റ് കോളജിൽ പ്രിൻസിപ്പാൾ വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ കോളജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ്‌ സാബിർ സനദിനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്.

കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാസർകോട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാൾ ‍വിദ്യാർത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് പരാതി ഉയർന്നത്. കാസർകോട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് ഡോ കെ രമയ്ക്കെതിരെയാണ് എംഎസ്എഫിന്റെ പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് ആക്ഷേപം. 2021 ഒക്ടോബർ 18 നാണ് സംഭവം. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാർത്ഥി പരാതി നൽകി. എംഎസ്എഫ് സംസ്ഥാന പ്രസിഡ‍ന്റ് പി കെ നവാസും പ്രിൻസിപ്പാളിനെതിരെ രംഗത്തെത്തിയിരുന്നു. പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് കാമ്പസിനുള്ളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

എന്നാൽ വിദ്യാർത്ഥി സ്വമേധയാ കാലിൽ വീഴുകയായിരുന്നുവെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.ആരോപണം തെറ്റാണെന്ന് രമ വ്യക്തമാക്കി. മാസ്ക്ക് ഇടാതെ വന്നത് ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥി തന്നെ അടിക്കാൻ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് കേസ് നൽകരുതെന്ന് പറഞ്ഞ് സ്വമേധയാ കാലില് വീഴുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി. എംഎസ്എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണിയുണ്ടെന്നും ഡോ. രമ പരാതിപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →