രാജ്യാന്തര സമ്മര്‍ദം ഫലം കണ്ടു: കുല്‍ഭൂഷണ് അപ്പീല്‍ നല്‍കാം, നിയമഭേഭഗതിയുമായി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ സൈനിക കോടതി വിധിച്ച വധശിക്ഷയ്ക്കെതിരേ ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനു അപ്പീല്‍ നല്‍കാം. സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം അംഗീകരിച്ചതോടെയാണിത്.ഹേഗ് വരെ നീണ്ട നിയമപ്പോരാട്ടത്തിനും രാജ്യാന്തര സമ്മര്‍ദങ്ങള്‍ക്കുമൊടുവിലാണ് പാക് നടപടി. ചാരവൃത്തി നടത്തിയെന്നാരോപിച്ച് 2017 ഏപ്രില്‍ 17 നാണ് പാക്‌ െസെനിക കോടതി കുല്‍ഭൂഷണു വധശിക്ഷ വിധിച്ചത്.വധശിക്ഷ പുനഃപരിശോധിച്ചു ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →