റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരൻ മരിച്ചു

November 16, 2021 - 9:40 am

തൃശ്ശൂർ: കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന. 2021 നവംബർ 15തിങ്കളാഴ്ച ഉച്ചയ്ക്ക് ബൈക്കിന്റെ ഇൻഷുറൻസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വെച്ചാണ് സംഭവം .

കടന്നൽകുത്തേൽക്കുന്നത് കണ്ടവരാരും ഇല്ല. ബൈക്കിൽ നിന്ന് ഒരാൾ താഴെവീണു ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നൽ കുത്തേറ്റ പാടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *