റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

മുന്‍ മിസ് കേരള ജേതാക്കള്‍ മരിച്ച സംഭവം; അപകടശേഷം ഓഡി കാര്‍ ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചതായി കണ്ടെത്തൽ

November 15, 2021 - 4:18 pm

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനുമടക്കം മൂന്നുപേര്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇവരുടെ കാറിനെ പിന്തുടര്‍ന്ന് ഓഡി കാറോടിച്ചിരുന്ന സൈജു അപകട ശേഷം നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തി.

അപകടത്തിന് ശേഷം സൈജു റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് അവരെ പിന്തുടര്‍ന്നതെന്നുമാണ് സൈജു പൊലീസിന് കൊടുത്ത മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ഇതിനിടയില്‍ ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഹോട്ടല്‍ മുതല്‍ ഓഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായി കണ്ടെത്തിയത്.

ഹോട്ടലിലെ ഡി.ജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹോട്ടലുടമ റോയി ഒളിപ്പിച്ചിരുന്നു. പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഡി.വി.ആര്‍ ഹോട്ടലുടമ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

എന്തിനാണ് ഓഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കുണ്ടനൂരില്‍ വെച്ച് ഓഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ ചോദ്യം ചെയ്യല്‍ കൂടുതല്‍ പേരിലേക്ക് നീളാനാണ് സാധ്യത.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *