റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: അരീക്കാട് പയ്യനാട്ട് പാടം – ഉള്ളിശ്ശേരിക്കുന്ന് റോഡ് പുനരുദ്ധാരണത്തിന് തുടക്കം

November 15, 2021 - 2:52 pm

കോഴിക്കോട്: അരീക്കാട് പയ്യനാട്ട് പാടം – ഉള്ളിശ്ശേരിക്കുന്ന് റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് തുടക്കം. റോഡ് പുനരുദ്ധാരണ പദ്ധതിയുടെയും ന്യൂ കോളനി ഡ്രൈനേജ് കം ഫൂട്ട് പാത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഈ സർക്കാരിന്റെ ഭരണ കാലത്ത് എല്ലാ മേഖലകളിലും സമഗ്രമായ വികസനം നടന്നിട്ടുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. റോഡ് വികസനത്തിന്റെ കാര്യത്തിൽ നാം ഏറെ മുന്നിലാണ്. ഇനിയുമേറെ പ്രവൃത്തികൾ ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും 2020- 21 പ്രളയ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയുമാണ് റോഡ് പുനരുദ്ധാരണ പദ്ധതിക്കായി വിനിയോഗിക്കുന്നത്. മുൻ എംഎൽഎ വികെസി മമ്മദ് കോയയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫൂട്ട്പാത്ത് നിർമ്മിച്ചത്. 

ചടങ്ങിൽ കോർപ്പറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി.രാജൻ, കൗൺസിലർ അജീബ ഷാമിൽ, അസിസ്റ്റന്റ് എഞ്ചിനീയർ ഷീബ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *