റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹിയിലെ വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻസ് എൻവയോൺമെന്റ്

November 15, 2021 - 9:49 am

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹരജി സുപ്രീംകോടതി 15/11/21 തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിദ്യാർഥിയായ ആദിത്യ ദുബെ നൽകിയ ഹരജിയിൽ വാദം കേൾക്കുക.

വായു മലിനീകരണം തടയാൻ കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതിനിർദേശിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് പഠനം ഓൺലൈൻ ആക്കിയിട്ടുണ്ട്.

ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു. നഗരത്തിൽ പുകമഞ്ഞ് രൂകഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഒക്ടോബർ 24 മുതൽ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റർ ഫോർ സയൻസ് ആൻസ് എൻവയോൺമെന്റ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *