തിരുവനന്തപുരം : കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളുമായി നിയമസഭക്കു മുന്നിലെത്തിയ സിഎജി റിപ്പോര്‍ട്ട് തളളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരിക്കല്‍ നിയമസഭ നിരാകരിച്ച കേരള അടിസ്ഥാന സൗകര്യ നിധിക്കെതിരെ (കിഫ്‌ബി)വീണ്ടും സിഎജി വാദം ആവര്‍ത്തിച്ചത് എന്തിനെന്ന് മനസിലാവുന്നില്ലന്ന്‌മന്ത്രി പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സെമിനാറിന്റെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.
സിഎജി നിലാപാട് രാഷ്ട്രീയ പ്രേരിതമാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്കറിയാമല്ലൊ എന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്റ്റാറ്റിയൂട്ടറി ഓഡിറ്റിന്റെ ആവശ്യമില്ല കിഫ്‌ബി എടുക്കുന്ന വായ്‌പകള്‍ ബജറ്റിനുപുറത്തുളള കടമായാണെന്നും, ഇത് സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നും, ഇത് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്ന സിഎജി വാദം ശരിയല്ലെന്നും ധനമന്ത്രി പറഞ്ഞു