റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ഗുസ്തിതാരത്തിന്റെ കൊല: 2 പേര്‍ അറസ്റ്റില്‍

November 13, 2021 - 10:55 am

ന്യൂഡല്‍ഹി: ഹരിയാനയിലെ വനിതാ ഗുസ്തിതാരം നിഷ ദാഹിയയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ദ്വാരകയില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.ഇരുപത്തിയഞ്ചും ഇരുപത്തി മൂന്നും പ്രായമുള്ള പവന്‍ ബരാക്, സച്ചിന്‍ ദാഹിയ എന്നിവരാണ് അറസ്റ്റിലായത്. റോത്തക് സ്വദേശിയായ പവന്‍ ബരാക് ഗുസ്തി അക്കാദമിയുടെ കോച്ച് കൂടിയാണ്. ഇയാളുടെ െകെയില്‍നിന്ന്‌ െകെത്തോക്ക് പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. സച്ചിന്‍ ദാഹിയ സോണിപ്പത്തില്‍നിന്നുള്ള ആളാണ്.ബുധനാഴ്ച അക്കാദമിക്കുള്ളില്‍ നടന്ന വെടിവയ്പില്‍ നിഷയും സഹോദരന്‍ സൂരജുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ അമ്മയ്ക്കും വെടിവയ്പില്‍ പരുക്കേറ്റു. ഇവര്‍ റോത്തക്കിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *