റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടശേരിക്കര : പെരിനാട്‌ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച്‌ ഹൈക്കോടതി ഉത്തരവായി. കേസിലെ തെളിവുകള്‍ ലോക്കല്‍ പോലീസ്‌ ശാസ്‌ത്രീയമായി പരിശോധിച്ചില്ലെന്ന്‌ ആരോപിച്ച്‌ മരണപ്പെട്ട കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി റാങ്കിുളള ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കണമെന്നാണ്‌ കോടതി നിര്‍ദ്ദേശം .

പെരുനാട്‌ പുതുക്കട ചെമ്പാലൂര്‍ വീട്ടില്‍ അക്ഷയ അനൂപിനെ 2021 ഫെബ്രൂവരി എട്ടാംതീയതിയാണ്‌ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പാറശാല സരസ്വതിയമ്മ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന അക്ഷയ അനൂപിന്റെ മരണവുമായി ബന്ധപ്പെട്ടുളള കേസന്വേഷണം പെരുനാട്‌ പോലീസ്‌ അട്ടിമറിക്കുന്നതായി ആരോപിച്ച്‌ കുട്ടിയുടെ പിതാവ്‌ അനൂപ്‌ ജില്ലാ പോലീസ്‌ മേധാവിക്കും മറ്റും പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ്‌ കോടതിയെ സമീപിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *