ചെന്നൈ: തമിഴ്നാട്ടില്‍ മഴക്കെടുതികളില്‍ മരണം അഞ്ചായി.538 കുടിലുകളും നാലു വീടുകളും പൂര്‍ണമായും തകര്‍ന്നു. അടുത്ത നാലു ദിവസങ്ങള്‍ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ കനക്കുമെന്നാണു മുന്നറിയിപ്പ്. തമിഴ്നാടിനു പുറമേ പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അടുത്ത നാലു ദിവസം കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.ഒരാഴ്ചയായി സംസ്ഥാനത്ത് കനത്ത മഴയാണ്. തലസ്ഥാനമായ ചൈന്നെയിലാണ് സ്ഥിതി ഏറെ രൂക്ഷം. ചൊവ്വ പുലര്‍ച്ചെ 5.30 വരെ ചൈന്നെയില്‍ 4.9 സെന്റിമീറ്റര്‍ മഴയും പുതുച്ചേരിയില്‍ 8 സെന്റിമീറ്റര്‍ മഴയും ലഭിച്ചു. അതേസമയം, വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട്ടില്‍ മഴക്കെടുതി മരണം അഞ്ചായി: 538 കുടിലുകളും നാലു വീടുകളും തകര്‍ന്നു
