മഹേഷ് മഞ്ജേർക്കർ സംവിധാനം ചെയ്ത പുതിയ ചിത്രമായ അന്തിം ദി ഫൈനൽ ട്രൂത്തിന്റെ പ്രമോഷന് വേണ്ടി എത്തിയ സൽമാൻ ഖാൻ ആരാധകനോട് ദേഷ്യപ്പെടുന്ന വീഡിയോ വൈറലാവുന്നു.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരോട് ഒപ്പം ഫോട്ടോ ഫോട്ടോ എടുക്കാൻ അനുമതി നൽകിയ സൽമാൻ ഖാൻ വീണ്ടും വീണ്ടും സെൽഫി എടുക്കാൻ മുതിരുന്ന ആരാധകന്റെ കൈതട്ടി മാറ്റുന്നതും ദേഷ്യത്തോടെ സംസാരിക്കുന്നതും ആണ് വീഡിയോയിൽ ഉള്ളത്.
ക്യാമറാമാൻ ഫോട്ടോ എടുക്കുന്നതിനിടയിൽ സ്വന്തം ഫോണിൽ സെൽഫി എടുക്കാൻ ഒരു ആരാധകൻ മുതിർന്നതാണ് താരത്തെ ചൊടിപ്പിച്ചത്. ക്യാമറയിൽ ഫോട്ടോ എടുക്കുന്നുണ്ടല്ലോ എന്നും സൽമാൻഖാൻ ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്.
സൽമാൻ ഖാൻ പോലീസ് വേഷത്തിലെത്തുന്ന അന്തിം ദി ഫൈനൽ ട്രൂത്തിന്റെ അവസാനഘട്ട പ്രചാരണത്തിൽ ആണ് താരം.