ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി ദേശീയ എക്സിക്യുട്ടീവ് യോഗം ഞായറാഴ്ച ചേരും. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള തയാറെടുപ്പുകള്‍ തന്നെയാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ. പശ്ചിമബംഗാളിലും ഹിമാചല്‍പ്രദേശിലും ഉപതെരഞ്ഞെപ്പുകളിലേറ്റ തിരിച്ചടികളും ദേശീയ എക്സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യും.
ബിജെപിയിലെ ഉന്നതാധികാര സമിതിയാണ് ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി. കോവിഡ് പ്രതിസന്ധിക്കിടെ നേതാക്കള്‍ നേരിട്ടു കൂടിച്ചേരുന്ന ദേശീയ എക്സിക്യുട്ടീവ് രണ്ടു വര്‍ഷത്തിനുശേഷമാണ് ഇന്നു ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്യും. ആത്മനിര്‍ഭര്‍ ഭാരത്, ഗരീബ് കല്യാണ്‍ യോജന എന്നീ പദ്ധതികള്‍ ഉള്‍പ്പടെയുള്ള നേട്ടങ്ങളും യോഗത്തില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും.

