റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി സ്വന്തം വണ്ടിയിൽ ഇരുന്നു വലിയ സ്ക്രീനിൽ സിനിമ കാണാം-: ആദ്യത്തെ റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ മുംബൈയിൽ

November 7, 2021 - 7:08 pm

മുംബൈ: സ്വന്തം വണ്ടിയിൽ ഇരുന്നു വലിയ സ്ക്രീനിലൂടെ സിനിമ കാണാൻ സൗകര്യമൊരുക്കി കൊണ്ട് പിവി ആർ ലിമിറ്റഡിന് നടത്തിപ്പുചുമതലയുള്ള ഡ്രൈവ് തിയേറ്റർ ഒരുക്കിയിട്ടുള്ള രാജ്യത്തെ ആദ്യ റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ മുംബൈയിൽ തുറന്നു. 17.5 ഏക്കർ സ്ഥലത്ത് ബാന്ദ്ര കുർള കോംപ്ലക്സിൽ റിലയൻസിനെ ജിയോ വേൾഡ് ഡ്രൈവിന്റെ മുകൾതട്ടിൽ ആണ് ഈ തീയേറ്റർ ഒരുക്കിയിട്ടുള്ളത്.

24 മീറ്റർ നീളവും 10 മീറ്റർ വീതിയുമുണ്ട് ഓപ്പൺ എയർ തിയേറ്ററിലെ സ്ക്രീനിന്. ഒരേസമയം 290 ഓളം വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യവും ഉണ്ട്. കാറിലെ എഫ് എം സംവിധാനം വഴിയാണ് ശബ്ദം കേൾക്കുക.

നാല് പേർക്ക് മാത്രം അനുവദനീയമായ ആയ വാഹനത്തിന് ഒന്നിന് 1200 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇവിടെ ഉദ്ഘാടന ചിത്രമായി അക്ഷയ് കുമാർ നായകനായ സൂര്യവംശി യാണ് എത്തുന്നത്. കോവിഡ് പ്രതിരോധത്തിനുള്ള രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *