ഗ്ലാസ്ഗോവ്: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സ്‌കൂളുകളില്‍ സിലബസില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കണമെന്നു ഐക്യരാഷ്ട്ര സഭയുടെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് (കോപ് 26) യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മുമ്പത്തെ തലമുറകള്‍ക്ക് പ്രകൃതിയോടു ചേര്‍ന്നു ജീവിക്കുന്നതിനുള്ള അറിവുണ്ടായിരുന്നു. ഇത്തരം അറിവുകള്‍ അടുത്ത തലമുറയിലേക്കു പകരുന്നതിന് സ്‌കൂള്‍ സിലബസുകളില്‍ ഉള്‍പ്പെടുത്തണം. കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോപ് 26 യോഗത്തില്‍ ആഗോളതാപനത്തെ കുറിച്ചാണ് കാര്യമായ ചര്‍ച്ച നടന്നത്. കോപ് 26 വിവിധ രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളുമായി സംസാരിക്കാനുള്ള അവസരം തനിക്ക് നല്‍കിയതായി പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് മറ്റു ലോക നേതാക്കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഗ്ലാസ്ഗോവ്, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളിലെ ഇന്ത്യക്കാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി ഗ്ലാസ്ഗോവില്‍വച്ച് മോദി ചര്‍ച്ച നടത്തി. വാണിജ്യ,വ്യവസായ, ആരോഗ്യ, സുരക്ഷാ മേഖലകളിലെ സഹകരണത്തിന് റോഡ്മാപ് 2030 നടപ്പാക്കുന്നത് ഇരു നേതാക്കളും വിശകലനം ചെയ്തു.
പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് യുഎന്‍ ഉച്ചകോടിയില്‍ മോദി
