പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

റിയാദ്: മൂന്നാഴ്ചയായി കാണാതായിരുന്ന പ്രവാസി മലയാളിയുടെ 15 ദിവസം പഴക്കമുള്ള മൃതദേഹം സൗദിയിലെ താമസസ്ഥലത്ത് കണ്ടെത്തി. സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിലെ ഖുറയാത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം കരകുളം സ്വദേശി സജീവൻ (44)ആണ് മരിച്ചത്.

കുറച്ച് ദിവസങ്ങളായി ഇയാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. തുടർന്ന് ന‌ത്തിയ തെരച്ചിലാണ് സ്വന്തം താമസസ്ഥലത്തു മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. പത്ത് വർഷമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു. ജോജിയാണ് ഭാര്യ. ഹരീഷ് കൃഷ്ണ ഏക മകൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →