കോച്ചാകാന്‍ ദ്രാവിഡ് അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്കു മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നല്‍കി. നിലവില്‍ ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ്. ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്ക് എതിര്‍പ്പില്ലാത്തതിനാല്‍ രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡ് എത്തുമെന്ന് ഉറപ്പാണ്. ബൗളിങ് കോച്ചായി പരസ് മാംബ്രെ, ഫീല്‍ഡിങ് കോച്ചായി അഭയ് ശര്‍മ എന്നിവരുമെത്തും. ദുബായില്‍ ബി.സി.സി.ഐയുമായി നടത്തിയ ചര്‍ച്ചയിലാണു കോച്ചാകാന്‍ ദ്രാവിഡ് സമ്മതം മൂളിയത്. ന്യൂസിലന്‍ഡിനെതിരേ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ ദ്രാവിഡ് രംഗത്തെത്തും.നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ദ്രാവിഡിന്റെ പകരക്കാരനായി ബാറ്റിങ് ഇതിഹാസം വി.വി.എസ്. ലക്ഷ്മണിനെ പരിഗണിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →