കോട്ടയം: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സമ്പൂർണ ചക്കഗ്രാമമാകാൻ ഉഴവൂർ ഗ്രാമപഞ്ചായത്തിൽ തയാറെടുപ്പ് തുടങ്ങി. എല്ലാ വീടുകളിലും അത്യുൽപ്പാദന ശേഷിയുള്ള പ്ലാവിൻ തൈ നട്ടുവളർത്താനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
വിയറ്റ്നാം സൂപ്പർ ഏർലി ഇനം പ്ലാവിന്റെ രണ്ടു തൈകൾ വീതം സൗജന്യമായാണ് നൽകുന്നത്. 1196 വീടുകളെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1,43,520 രൂപയാണ് പദ്ധതി ചെലവ്. മോൻസ് ജോസഫ് എം.എൽ.എ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, ഉഴവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വിൽസൺ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ന്യൂജന്റ് ജോസഫ്, കെ.എം. തങ്കച്ചൻ, അൻജു പി. ബെന്നി, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, വി.ടി. സുരേഷ്, സിറിയക് കല്ലടയിൽ, ബിനു ജോസ്, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഹാപ്പി മാത്യു, കൃഷി ഓഫീസർ എം. ഹാരിസ്, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ എന്നിവർ പങ്കെടുത്തു.