ധാക്ക: ബംഗ്ലാദേശില്‍ ക്ഷേത്രങ്ങള്‍ക്കും ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്കുമെതിരായ അക്രമസംഭവങ്ങളില്‍ കര്‍ശന നടപടിയെടുക്കാന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തര മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധയുണ്ടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. വസ്തുതകള്‍ പരിശോധിക്കാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.ഞായറാഴ്ച രാത്രി ഇരുപതോളം വീടുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു. അതേസമയം, ബംഗ്ല ാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ഇന്റര്‍നാഷണല്‍ സൊെസെറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്നസ്(ഇസ്‌കോണ്‍) ആഹ്വാനംചെയ്തു. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോമിലയില്‍ അക്രമങ്ങള്‍ക്കു തുടക്കം. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി ക്ഷേത്രങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും ചെയ്തു. അക്രമം നിയന്ത്രിക്കാന്‍ 22 ജില്ലകളില്‍ അര്‍ധെസെനികരെ വിന്യസിച്ചിരുന്നു.



