റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ദുരിതബാധിത മേഖലകളെ സാധാരണനിലയിലാക്കാന്‍ സത്വരനടപടി

October 19, 2021 - 2:28 pm

ആലപ്പുഴ: ജില്ലയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കായംകുളം മണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍  യു. പ്രതിഭ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദമാക്കി. 

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. 

കായംകുളം നഗരസഭാധ്യക്ഷ പി. ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുധാകര കുറുപ്പ്, എസ്. പവനനാഥന്‍, ഷാനി കുരുമ്പോലില്‍, എല്‍. ഉഷ, തയ്യില്‍ പ്രസന്നകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *