പത്തനംതിട്ട: കക്കി ഡാം 2021 ഒക്ടോബർ 18 തിങ്കളാഴ്ച രാവിലെ 11-ന് തുറക്കും. ഇതേത്തുടർന്ന് കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ നദികളിൽ വൈകുന്നേരത്തോടെ ജലനിരപ്പ് ഗണ്യമായി വർധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ മേഖലകളിലും ജാഗ്രതാ സംവിധാനം ശക്തമാക്കാൻ ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി.
ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തിൽ റവന്യൂ, തദ്ദേശസ്വയംഭരണം, പോലീസ്, ജലസേചനം, ആർ.ടി.ഒ., ഫിഷറീസ്,ജലഗതാഗതം എന്നീ വകുപ്പുകളും കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, കെ.എസ്..ആർ.ടി.സി എന്നിവയും ചേർന്ന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.