റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

കന്നഡയില്‍ നായികയായി റെബ; ട്രെയിലര്‍ പുറത്ത്

October 15, 2021 - 12:46 pm

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ സിനിമയിലേക്ക് കടന്നു വന്ന റെബ മോണിക്കയുടെ കന്നഡ ചിത്രമാണ് രത്‍നൻ പ്രപഞ്ച. റെബ മോണിക്ക ജോണ്‍ ഇതാദ്യമായിട്ടാണ് കന്നഡയില്‍ അഭിനയിക്കുന്നത്. റെബ പ്രധാന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ഉള്ളത്.

രത്‍നാകര്‍ എന്ന നായക കഥാപാത്രമായി ധനഞ്‍ജയ രത്‍നൻ പ്രപഞ്ചയില്‍ എത്തുന്നു. മയൂരി എന്ന നായിക വേഷത്തിലാണ് റെബ മോണിക്ക അഭിനയിക്കുന്നത്. ധനഞ്‍ജയുടെ ജോഡി തന്നെയാണ് ചിത്രത്തില്‍ റെബ മോണിക്ക ജോണ്‍.

രോഹിത് പദകി ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. രത്‍നൻ പ്രപഞ്ച എന്ന ചിത്രം നിര്‍മിക്കുന്നത് കാര്‍ത്തിക് ഗൗഡയും യോഗി ജി രാജും ചേര്‍ന്നാണ്.  ശ്രീഷ കുഡുവല്ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബി അജനീഷ് ലോക്നാഥ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഉമശ്രീ, ശ്രുതി, പഞ്‍ജു, അനു പ്രഭാകര്‍, രവിശങ്കര്‍ ഗൗഡ, വൈനിധി ജഗദീഷ്, അച്യുത് കുമാര്‍, രാജേഷ് നടരംഗ, അശോക് തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ രത്‍നൻ പ്രപഞ്ചയിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം ഒക്ടോബര്‍ 22ന് റിലീസ് ചെയ്യുക.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *